മതങ്ങളെ ഇല്ലാതാക്കുന്നത് സി.പി.എം.അജണ്ടയല്ല ; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് : മതങ്ങളെ ഇല്ലാതാക്കുക എന്നത് സി.പി.എമ്മിന്റെ അജണ്ടയല്ലെന്നും മതനിരപേക്ഷതയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും, വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനും ആര്‍.എസ്.എസ്.അക്രമണത്തിനും എതിരെ സി.പി.ഐ.എം. കണ്ണൂര്‍ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വടക്കന്‍ മേഖലാ പ്രചരണ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് മതവിശ്വാസികളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടി മതങ്ങള്‍ക്കെതിരാണെന്നും, മതങ്ങളെ നശിപ്പിക്കുയാണെന്നുമുള്ള തെറ്റായ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശ്യം മതത്തിന്റെ പേരിലുള്ള ധ്രുവീകരണമാണെന്നും ഇത് നമ്മുടെ നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23ന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ച ജാഥ വിവിധ മേഖലകളില്‍ പര്യടനം നടത്തി ഇന്നലെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. കോമത്ത് മുരളീധരന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജാഥാ ക്യാപ്റ്റന്‍ എം.വി.ജയരാജന്‍, എം.സുരേന്ദ്രന്‍, കെ.കുഞ്ഞപ്പ, എം.വി.സരള, പി.കെ.ശ്യാമള ടീച്ചര്‍, ആനക്കീല്‍ ചന്ദ്രന്‍, കെ.സന്തോഷ്, പി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പടം :വടക്കന്‍ മേഖലാ പ്രചരണ ജാഥ സമാപന സമ്മേളനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.