ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, October 27, 2016

പരിയാരം ഗ്രാമപഞ്ചായത്തോഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച്


പരിയാരം ഗ്രാമപഞ്ചായത്തോഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് 


തളിപ്പറമ്പ് : പരിയാരം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം ജനപ്രതിനിധികള്‍ നോക്ക്കുത്തികളായി മാറിയ സ്ഥിതിയാണെന്നും, സി.പി.എമ്മിന്റെ  തീരുമാനമാണ്  ഇവിടെ നടപ്പിലാക്കുന്നതെന്നും  പാര്‍ട്ടിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും കെ.പി.സി.സി.ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു. വാര്‍ഡ് തലത്തില്‍ ലോകബാങ്ക് ഫണ്ട് വിനിയോഗത്തില്‍ ഭരണ സമിതി രാഷ്ട്രീയവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പരിയാരം ഗ്രാമപഞ്ചായത്തോഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തുള്ള ചില ജനപ്രതിനിധികള്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്നും, ലോക ബേങ്ക് സഹായം സി.പി.എം പ്രതിനിധികളുടെ വാര്‍ഡുകളില്‍ മാത്രം വിനിയോഗിക്കുന്ന നടപടി തിരുത്തിയ്യില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സതീശന്‍ പാച്ചേനി കൂട്ടിച്ചേര്‍ത്തു.ചുടലയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. പരിയാരം എസ്.ഐ: കെ.എന്‍.മനോജ്, പഴയങ്ങാടി എസ്.ഐ: കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലെതിതയ പൊലിസ് കവാടത്തിന് മുമ്പില്‍ മാര്‍ച്ച് തടഞ്ഞു. ഇതോടെ സമരക്കാരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി.വി.അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്‍, എന്‍.കുഞ്ഞിക്കണ്ണന്‍, കെ.പി.ചന്ദ്രന്‍, പി.വി.മുഹമ്മദ് റാഫി പി.സാജിദ, പി.വി.സജീവന്‍, പയ്യരട്ട നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.


പടം : യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പരിയാരം ഗ്രാമപഞ്ചായത്തോഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.