എ.ടി.എം കൗണ്ടറില്‍ നിന്നും ലഭിച്ച തുക തിരിച്ച് നല്‍കി അധ്യാപകന്‍ മാതൃകയായി.
എ.ടി.എം കൗണ്ടറില്‍ നിന്നും ലഭിച്ച തുക തിരിച്ച് നല്‍കി അധ്യാപകന്‍ മാതൃകയായി.
തളിപ്പറമ്പ്: എ.ടി.എം കൗണ്ടറില്‍ നിന്നും ലഭിച്ച പതിനാലായിരത്തോളം രൂപ ബാങ്ക് അധികൃതര്‍ക്ക് തിരിച്ച് നല്‍കി അധ്യാപകന്‍ മാതൃകയായി. പൂണങ്ങോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ തോട്ടിക്കീല്‍ സ്വദേശി അബ്ദുല്‍റസാഖിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തളിപ്പറമ്പിലെ എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പണം പിന്‍വലിക്കാന്‍ എ.ടി.എം കൗണ്ടറില്‍ എത്തിയ റസാഖ് കാര്‍ഡ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ പണം പുറത്തേക്ക് വരികയായിരുന്നു. തൊട്ട് മുമ്പ് പണം പിന്‍വലിച്ചവരുടെ അക്കൗണ്ടിലുള്ളതായിരിക്കാം പണമെന്ന് കരുതുന്നു. സാങ്കേതിക പിഴവ് കാരണം ലഭിച്ച തുക ഉടന്‍ തന്നെ ബ്രാഞ്ച് മാനേജര്‍ക്ക് കൈമാറി. റസാഖിന്റെ സത്യസന്ധതയെ ബാങ്ക് അധികൃതരും നാട്ടുകാരും അനുമോദിച്ചു.അടുത്തകാലത്തായി സാങ്കേതിക പിഴവ് എന്ന പേരില്‍ എ.ടി.എം കൗണ്ടറുകളില്‍ ഇത്തരം അനുഭവങ്ങള്‍ ഏറിവരുന്നത് ഇടപാടുകാരില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
പടം : അബ്ദുല്‍റസാഖ് മാസ്റ്റര്‍.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.