ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, October 25, 2016

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം-2016 ന് തുടക്കമായി.


തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം-2016 ന് തുടക്കമായി.


തളിപ്പറമ്പ് : തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അള്ളാംകുളം മഹമൂദ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എ.ഇ.ഒ ശശിധരന്‍ പരിപാടികളെ കുറിച്ച് വിശദീകരിച്ച്് സംസാരിച്ചു. തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായ ഉമ്മര്‍, കെ.ഹഫ്‌സത്ത്, ബി.പി.ഒ. എസ്.പി.രമേശന്‍, എച്ച.എം.ഫോറം കണ്‍വീനര്‍ സി.പി.കമലാക്ഷി, പി.ദിനേശന്‍, പ്രസ് ഫോറം സെക്രട്ടറി രവിചന്ദ്രന്‍, പുളിമ്പറമ്പ്, മൂത്തേടത്ത് എച്ച്.എസ്.എസ് മാനേജര്‍ കെ.ശിവശങ്കരപിള്ള, സ്‌കൂള്‍ പാര്‍ലമെന്റ് ലീഡര്‍ കെ.അനുരാജ് എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. വായാട്ട് പറമ്പ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അഗസ്റ്റിന്‍, ശങ്കരാചാര്യ എം.ഡി മുഹമ്മദ് മുനീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.പി.മായാമണി സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ പി.എന്‍ കമലാക്ഷി നന്ദിയും പറഞ്ഞു. ആദ്യദിനം നടന്ന പ്രവര്‍ത്തിപരിചയമേളയില്‍ എല്‍.പി.വിഭാഗത്തില്‍ ക്യൂന്‍മേരി എല്‍.പി.സ്‌കൂള്‍ നടുവില്‍ ഒന്നാം സ്ഥാനവും, മങ്കര സെന്റ്‌തോമസ് എല്‍.പി.സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ ഒന്നാം സ്ഥാനവും, ടാഗോര്‍ വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചപ്പാരപ്പടവ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും ടാഗോര്‍ വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും നേടി. ഐ.ടി.മേളയില്‍ യു.പി.വിഭാഗത്തില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നടുവില്‍ ഒന്നാം സ്ഥാനവും, തൃച്ഛംബരം യു.പി.സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വായാട്ട്പറമ്പ് ഒന്നാം സ്ഥാനവും, തേര്‍ത്തല്ലി മേരിഗിരി ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും, ടാഗോര്‍ വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും നേടി. 64ഇനങ്ങളിലായി 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ലത ഉദ്ഘാടനം ചെയ്യും.

പടം: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉല്‍ഘാടനം ചെയ്യുന്നു.


2 comments:

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.