ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, October 25, 2016

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം-2016 ലോഗോ പ്രകാശനം ചെയ്തു.

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം-2016 ലോഗോ പ്രകാശനം ചെയ്തു.  


തളിപ്പറമ്പ് : തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ 108 വിദ്യാലയങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം കലാസാഹിത്യ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കേരള സ്‌കൂള്‍ കലോല്‍സവും 2016 പരിയാരം കെ.കെ.എന്‍.പി.എം.ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2016 നവംബര്‍ 25,26,28,29,30 തീയ്യതികളില്‍ നടക്കും.കലോല്‍സവത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പ് പ്രസ് ക്ലബ്ബില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്  നിര്‍വ്വഹിച്ചു.ലോഗോ രൂപകല്‍പ്പന ചെയ്തത് സ്‌കൂളിലെ പൂര്‍വ്വ 

വിദ്യാര്‍ത്ഥി കൂടിയായ വി.വി.പ്രദീപ് കുമാര്‍ ആണ്. 

അഞ്ച് ദിവസങ്ങളിലായി 12 സ്റ്റേജുകളില്‍ നടക്കുന്ന മത്സരം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് എ.രാജേഷ് (പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചെയര്‍മാനായും, രവീന്ദ്രന്‍ കാവിലെ വളപ്പില്‍ (സ്‌കൂള്‍ പ്രധാനധ്യാപകന്‍)ജനറല്‍ കണ്‍വീനറായും, പി.സത്യന്‍ (പ്രിന്‍സിപ്പാള്‍ വി.എച്ച്.എസ്.ഇ) ജോയിന്റ് ജനറല്‍ കണ്‍വീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തെ വരവേല്‍ക്കുവാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.രഞ്ജിത്ത്, രവീന്ദ്രന്‍ കാവിലെവളപ്പില്‍(ജനറല്‍ കണ്‍വീനര്‍), പി.സത്യന്‍(ജോ.കണ്‍വീനര്‍),  വി.വി.രവീന്ദ്രന്‍,ബാബുരാജ്(മീഡിയജോ.കണ്‍വീനര്‍)  എന്നിവര്‍ പങ്കെടുത്തു.

പടം : തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം-2016 ലോഗോ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്  നിര്‍വ്വഹിക്കുന്നു.



No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.