എം.വി.ജയരാജന്‍പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു.
തളിപ്പറമ്പ് : രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനമലങ്കരിച്ച എം.വി.ജയരാജന്‍ സ്ഥാനമൊഴിഞ്ഞു.അവസാനിച്ചത്.സംഭവബഹുലമായ ഒരു കാലഘട്ടം.രണ്ടാമത്തെതവണ 2015 ഡിസംബറില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഏകകണ്ഠമായി ജയരാജന്‍ വീണ്ടും ചെയര്‍മാനായപ്പോള്‍ താല്‍പര്യമില്ലാതെയാണ് ചെയര്‍മാന്‍പദം ഏറ്റെടുത്തതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരുമാസം മുമ്പ് കേരള ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റതോടെ ജയരാജന്‍ മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുമെന്ന സൂചന ഉയര്‍ന്നിരുന്നുവെങ്കിലും അത് ജനറല്‍ ബോഡി യോഗത്തിലേക്ക്

സുപ്രഭാതം വാര്‍ത്ത
മാറ്റിവെക്കുകയായിരുന്നു.സിപിഎം നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇടതുപക്ഷ സഹയാത്രികനും മുന്‍ ഐജിയുമായ ശേഖരന്‍ മിനിയോടനെ തന്നെ ചെയര്‍മാനാക്കിയത്. കണ്ണൂര്‍ പള്ളിക്കുന്നിലാണ് പുതിയ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ താമസിക്കുന്നത്. സിപിഎം ജില്ലാ കമ്മറ്റി അംഗം മട്ടന്നൂരിലെ പി.പുരുഷോത്തമനാണ് വൈസ് ചെയര്‍മാന്‍. 2011 ലെ ഭരണസമിതിയിലും വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനം ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒഴിയുമെന്ന് വ്യക്തമായ സൂചന രാവിലെ തന്നെ ലഭിച്ചിരുന്നു. കേരളാ ലോട്ടറി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വാഹനം രാവിലെ മുതല്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ബോര്‍ഡ് മറച്ചുകൊണ്ടാണ് ഇത് പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ജനറല്‍ ബോഡിയോഗവും പത്രസമ്മേളനവും കഴിഞ്ഞ് ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക കാറിലാണ് ജയരാജന്‍ മെഡിക്കല്‍ കോളേജിനോട് വിടപറഞ്ഞത്. ജീവനക്കാരും ഭരണസമിതിയംഗങ്ങളും പഴയ ചെയര്‍മാനെ യാത്രയാക്കി.

No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.