ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, September 27, 2016

പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനംഎം.വി.ജയരാജന്‍ രാജിവെച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനംഎം.വി.ജയരാജന്‍ രാജിവെച്ചു.


പത്രസമ്മേളനം

തളിപ്പറമ്പ് : എം.വി.ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. നിലവില്‍ വൈസ് ചെയര്‍മാനായിരുന്ന ശേഖരന്‍ മിനിയോടന് പകരം ചുമതല നല്‍കി്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നലെ ഉച്ചയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.വി.ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. നേരത്തെ സര്‍ക്കാര്‍ എം വി ജയരാജനെ ലോട്ടറി തൊഴിലാളി ക്ഷേമനിധി
സുപ്രഭാതം വാര്‍ത്ത‍ 
ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചിരുന്നു. കൂടാതെ സംഘടനാ തലത്തിലുളള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍  പരിഗണിച്ച് തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എം.വി.ജയരാജന്‍  ചൊവ്വാഴ്ച രാവിലെ മുതല്‍ പരിയാരത്ത് നടന്ന മെഡിക്കല്‍ കോളേജ് ഭരണസമിതിയോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച ഭരണസമിതി പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനായി സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിക്കാന്‍  തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നതുവരെ നിലവിലെ

ശേഖര്‍ മിനിയോടന്‍

വൈസ്‌ചെയര്‍മാനായിരുന്ന ശേഖരന്‍ മിനിയോടന്  ചെയര്‍മാന്റെ ചുമതല നല്‍കുകയും ചെയ്തു. പി.പുരുഷോത്തമന് വൈസ് ചെയര്‍മാന്റെ ചുമതലയും നല്‍കി. സര്‍ക്കാരില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിന് ലഭിക്കാനുള്ള കുടിശ്ശികത്തുക എത്രയും വേഗം അനുവദിക്കുക, എം.പി.എം.എല്‍.എ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ പദ്ധതിയും ഫണ്ടും പരിയാരത്തിനു ല്ഭ്യമാക്കുക, പരിയാരത്ത് ഇം.എസ്. ഐ.ഡിസ്‌പെന്‍സറി അനുവദിക്കുക, അവയവദാനം മഹാദാനം ബോധവത്കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, ഗതാഗകക്കുരുക്ക് പരിഹരിക്കുക റോഡ് സുരക്ഷ കര്‍ശനമാക്കുക, സ്‌കൂള്‍ ആരോഗ്യ പദ്ധതിക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കുക, പരിയാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക, പി.ജി.വിദ്യാര്‍ത്ഥികളുടെ ബോണ്ട് പരിയാരത്തും അനുവദിക്കുക, അവശ്യ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ വഴി ഡോക്ടര്‍മാരെ അനുവദിക്കുക, ഹരിതകേരളം പദ്ധതിക്കായി വിജയിപ്പിക്കുക ആരോഗ്യകരമായ പരിസ്ഥിതിക്കായി ഒരുമിക്കുക തുടങ്ങിയവ പ്രമേയത്തിലൂടെ  ഭരണസമിതിയോഗം ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും,  മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതല്ല സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നുമുള്ള ഭിന്നാഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും പൊതുവെ ഏറ്റെടുക്കലിനോട് ഭരണസമിതിക്ക് വിയോജിപ്പില്ല എന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജയരാജന്‍ പറഞ്ഞു.രാവിലെ ആരംഭിച്ച

എം.വി ജയരാജനും,ശേഖര്‍ മിനിയോടനും 

ജനറല്‍ബോഡിയോഗത്തില്‍ പങ്കെടുക്കുവാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന് അനുവദിച്ച കാറിലെത്തിയ എം.വി.ജയരാജന്‍ സമ്മേളനശേഷം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് സര്‍ക്കാര്‍ അനുവദിച്ച കാറിലാണ് മടങ്ങിയത്.  വാര്‍ത്താ സമ്മേളനത്തില്‍ നിയുക്ത ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി.കെ.രവി, ഭരണസമിതി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.