ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, September 16, 2016

പത്ത് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി.

 

കൊല്ലപ്പെട്ട രജീഷ്


തളിപ്പറമ്പ്: പത്ത് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ(34) തിരോധാനം സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം  രാവിലെ പതിനൊന്നരയോടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു.കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന
രജീഷിന്റെ  സുഹൃത്തായ നെല്ലിയോട് സ്വദേശി കാശിനാഥന്‍ എന്ന രാകേഷിനെയാണ്(36) പോലീസ് കസ്ററഡിയിലെടുത്തത്.ഇന്നലെ രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചേർന്ന രാജേഷിനെ എയര്‍പ്പോര്‍ട്ട് പോലീസ് കസ്ററഡിയിലെടുത്ത് തളിപ്പറമ്പ് പോലീസിന് കൈമാറി.                           കാണാതായ അഞ്ചിന് രാത്രി തന്നെ രജീഷ് കൊലചെയ്യപ്പെട്ടതായിട്ടാണ് നിഗമനം. കൃത്യം നിര്‍വഹിച്ചശേഷം രാകേഷ് ആറിനുതന്നെ വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു.ബക്കളത്തെ ഒരു ടാക്സി ഡ്രൈവറുടെ അമ്ബാസിഡര്‍ കാര്‍ വാടകക്കെടുത്താണ് കാറിനുള്ളില്‍ വെച്ച്‌ കൊല നടത്തിയതെന്ന് കരുതുന്നു. ചോരക്കറ പുരണ്ട കാര്‍ പാപ്പിനിശേരിയിലെ ഒരു വാട്ടര്‍ സര്‍വീസ് സെന്ററില്‍ വെച്ച്‌ കഴുകിയശേഷമാണ് തിരിച്ചേല്‍പ്പിച്ചത്.കാറിന്റെ സീറ്റുകവര്‍ മാറിയതു കണ്ട് വിവരം തിരക്കിയ കാറുടമയോട് യാത്രക്കിടയില്‍ അപകടത്തില്‍പ്പെട്ട് ഒരാളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നതിനാല്‍ ചോരപുരണ്ട കവര്‍ മാറ്റുകയായിരുന്നുവെന്നാണ് രാകേഷ് പറഞ്ഞതത്രെ. ആദ്യം ഇതേക്കുറിച്ച്‌ സംശയം തോന്നാതിരുന്ന ഇദ്ദേഹം രജീഷിനെ കാണാതായത് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ചിലരോട് സംഭവം സൂചിപ്പിച്ചത്.ഇവര്‍ രഹസ്യ വിവരം നല്‍കിയതുപ്രകാരം പോലീസ് രണ്ടു ദിവസം മുമ്ബ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതി രാകേഷ്

കാറില്‍ നിന്ന് ചോരക്കറ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ബക്കളത്തിനും കുററിക്കോലിനുമിടയിൽ ദേശീയപാതയില്‍   നിന്ന് അൽപ്പം മാറി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കാടുമൂടിക്കിടന്ന ഫ്ളൈവുഡ് ഫാക്ടറിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയില്‍ കണ്ട മൃതദേഹത്തില്‍ ഷര്‍ട്ടുണ്ടായിരുന്നില്ല. ഇത് കിണറ്റിന്‍ കരയില്‍ വെച്ച്‌ കത്തിച്ചതായി വ്യക്തമായിട്ടുണ്ട്.
 കൊലപ്പെടുത്തി കിണറ്റിലിട്ടശേഷം രജീഷിന്റെ ഫോണ്‍ രാജേഷ് ഉപയോഗിച്ചിരുന്നു. ഇതാണ് സൈബര്‍ സെല്ലിന് സിഗ്നല്‍ ലഭിച്ചത്. അന്വേഷണം മുറുകുന്നതു കണ്ടതോടെ ഫോണ്‍ ഒഴിവാക്കുകയായിരുന്നു. രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.  രജീഷിന്റെ തിരോധാനം സംബന്ധിച്ച്‌ നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നതിനിടയിലാണ് കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കഴിഞ്ഞ അഞ്ചിന് രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന പറശിനിക്കടവിലെ സ്കൂളിലേക്ക് പുറപ്പെട്ട രജീഷ് സ്കൂളിലെത്തി ഒപ്പിട്ടുവെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.കുടുതൽ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.ചോദ്യംചെയ്യല്‍
തുടരുകയാണ്.
പറശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്‍ഡറായ രജീഷ് പരേതനായ പി.പി.ലക്ഷ്മണന്‍-രാധ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ധനീഷ്(ബഹറിന്‍), ജിനേഷ്(എയര്‍ ഫോഴ്സ്). പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ നെല്ലിയോട്ട് മടയിച്ചാല്‍ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.