തളിപ്പറമ്പ് : ഉദുമ-പിണറായി ടെക്സ്റ്റൈല്‍സ് മില്ലിലെനിയമന ഉത്തരവ് റധദക്കിയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് ഹൈക്കോടതി.മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദുമ-പിണറായി ടെക്‌സ്റ്റൈല്‍ മില്ലുകളില്‍ നിയമന ഉത്തരവ് ലഭിച്ചവര്‍ സര്‍ക്കാറിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഒക്ടോബര്‍ 4 ന് അന്തിമവാദം കേള്‍ക്കാന്‍ ഹൈക്കോടതി ഇടക്കാല വിധിയിലൂടെ ഉത്തരവിട്ടു. കഴിഞ്ഞ എല്‍ ഡി എഫ് സക്കരിന്റെ കാലത്ത് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനു കീഴില്‍ ആരംഭിച്ച ഉദുമ-പിണറായി ടെക്സ്റ്റൈല്‍് മില്ലിലെക്ക് നിയമനത്തിന് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നു . ഈ പട്ടികയില്‍ അനര്‍ഹരെ കുത്തിത്തിരുകിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് പിന്നീടു വന്ന യു ഡി.എഫ് . സര്‍ക്കാര്‍ പട്ടിക റദ്ദാക്കിയിരുന്നു . അതിനെതിരെ നിയമന ഉത്തരവ് ലഭിച്ചവരും റാങ്ക് പട്ടികയിലുള്‍പ്പെട്ടവരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും അതനുസരിച്ച് തുടര്‍ നടപടിയുണ്ടായില്ല . നിയമനം നടത്തണമെന്നാവശ്യപ്പെട്ട് വീണ്ടും നല്‍കിയ കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് നിലപാട് തേടിയത്.പരാതിക്കാര്‍ ഇത് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പ് തലവന് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കേസ് പരിഗണിക്കപ്പെടുമ്പോള്‍ വ്യവസായ വകുപ്പ് സെക്രട്ടറി എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്.ഓണത്തിനുമുമ്പ് ഉദുമ സ്പിന്നിങ് മില്ലും പിണറായിയിലെ ഹൈടെക് ടെക്സ്റ്റൈല്‍ മില്ലും പ്രവര്‍ത്തനം തുടങ്ങാന്‍ വ്യവസായ വകുപ്പ് നടപടി തുടങ്ങിയിരുന്നുവെങ്കിലും അഞ്ചരവര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവരും നിയമന ഉത്തരവ് ലഭിച്ചവരും നല്‍കിയ കേസ് തീര്‍പ്പാകാത്തത് മില്ല് തുറക്കുന്നതിന് തടസമാകുകയായിരുന്നു. ഈ അവസരത്തില്‍ വിഷയത്തില്‍ അനുകൂല നിലപാട് കോടതിയില്‍ അറിയിക്കുമെന്ന വിശ്വാസത്തിലാണ് നിയമന ഉത്തരവ് ലഭിച്ചവര്‍.നിയമന ഉത്തരവ് ലഭിച്ച ഉടനെ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലി രാജിവെച്ചവര്‍ പെരുവഴിയിലായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു.പുതിയ സര്‍ക്കാറിലാണ് ഇവരുടെ പ്രതീക്ഷ.ഹരജിയില്‍ ഹൈക്കോടതിഒക്ടോബര് 4 ന് അന്തിമവാദം കേള്‍ക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.