ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, September 12, 2016

ഓണ സമ്മാനമായി ഉദുമ-പിണറായി ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ തുറക്കാനായില്ല.

ഓണ സമ്മാനമായി ഉദുമ-പിണറായി ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ തുറക്കാനായില്ല.

ബൈജു ബികെ

തളിപ്പറമ്പ് : സര്‍ക്കാരിന്റെ നൂറുദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി ഓണത്തിനുമുമ്പ് ഉദുമ സ്പിന്നിങ് മില്ലും പിണറായിയിലെ ഹൈടെക് ടെക്‌സ്‌റ്റൈല്‍ മില്ലും പ്രവര്‍ത്തനം തുടങ്ങാന്‍ വ്യവസായ വകുപ്പ് നടപടി തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് അഞ്ച് വര്‍ഷത്തിലേറെയായിട്ടും പ്രവര്‍ത്തിപ്പിക്കാതെ നാശത്തിന്‍റെ വക്കിലായിരുന്നു രണ്ടു മി്ല്ലുകളും. ഉദുമ, പിണറായി  മില്ലുകളിലേക്കായി നിയമനത്തിന് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നു . ഈ പട്ടികയില്‍ അനര്‍ഹരെ കുത്തിത്തിരുകിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് യു .ഡി.എഫ് . സര്‍ക്കാര്‍ പട്ടിക റദ്ദാക്കി . അതിനെതിരെ റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും അതനുസരിച്ച് തുടര്‍ നടപടിയുണ്ടായില്ല . നിയമനം നടത്തണമെന്നാവശ്യപ്പെട്ട് വീണ്ടും നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഞ്ചരവര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ കേസില്‍ തീര്‍പ്പാകാതെ മില്ല് തുറക്കാനാവില്ല.
സുപ്രഭാതം വാര്‍ത്ത 

  ഉദുമ മൈലാട്ടിയില്‍ സര്‍ക്കാര്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന് കൈമാറിയ 25 ഏക്കര്‍ സ്ഥലത്ത് 21 കോടി രൂപ ചെലവില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുകയും ചെയ്തു. 2011 ജനവരി 18 -ന് മില്ലിന്റെ ഉദ്ഘാടനം നടത്തി ഏതാനും ജീവനക്കാരെ നിയമിച്ചെങ്കിലും ഉത്പാദനം തുടങ്ങിയിരുന്നില്ല . വൈദ്യുതിചാര്‍ജ് ഇനത്തില് 21 ലക്ഷം രൂപ കുടിശ്ശികയായപ്പോള്‍ വൈദ്യുതി വകുപ്പ് കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട്. 25 കോടി രൂപ ചെലവിലാണ് പിണറായിയിലെ മില്ല് സ്ഥാപിച്ചത്. നൂല്‍നൂല്‍പ്പും നെയ്ത്തും നടത്തുന്നതിനുദ്ദേശിച്ചുള്ള ഹൈടെക് മില്ലാണിത്. ദിവസേന 21 , 000 മീറ്റര്‍ തുണി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത് . ഉദുമ മില്ലില്‍ 150 പേര്‍ക്കും പിണറായി ഹൈടെക് മില്ലില്‍ 200 പേര്‍ക്കും നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കണക്ക്.കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഉദുമ സ്പിന്നിങ് മില്ലിലും പിണറായി വീവിങ് മില്ലില്ലും നിയമനം നടത്തി ഉല്പ്പാദനം ആരംഭിക്കുക എന്ന ജോലിമാത്രമാണ് തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരിന് ചെയ്യാനുണ്ടായിരുന്നത്.നാനൂറോളം ആളുകള്‍ക്ക് നേരിട്ടും അതിലിരട്ടി ആളുകള്‍ക്ക് പരോക്ഷമായും ജോലികിട്ടാന്‍ സാധ്യതയുള്ള ഈ രണ്ട് വ്യവസായ സംരംഭങ്ങളും അഞ്ചുവര്‍ഷമായിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്ത യുഡിഎഫ് സര്‍ക്കാരിന്‍റെ വ്യവസായ വികസനം വിരോധം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.കേസ് തീര്‍പ്പാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാ്ക്കിയും,പിണറായി മില്ലിലേക്കുള്ള റോഡ് വീതികൂട്ടല്‍, രണ്ട് മില്ലിലും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍, പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയും രണ്ട് മില്ലുകളുടെയും പ്രവര്‍ത്തനം അടുത്തു തന്നെ ആരംഭിക്കുമെന്നാണ് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.നിയമന ഉത്തരവ് ലഭിച്ച ഉടനെ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലി രാജി വച്ചവര്‍ പെരുവഴിയിലായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു.പുതിയ സര്‍ക്കാരിലാണ് ഇവരുടെ പ്രതീക്ഷ.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.