ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, September 12, 2016

ലോകപ്രശസ്ത വന്യജീവി വിദഗ്ധന്‍ സ്റ്റീവ് ഇര്‍വിന് (മുതലവേട്ടക്കാരൻ)ആദരം.


ലോകപ്രശസ്ത വന്യജീവി വിദഗ്ധന്‍ സ്റ്റീവ് ഇര്‍വിന് ആദരം. 


തളിപ്പറമ്പ് : ലോകപ്രശസ്ത വന്യജീവി  വിദഗ്ധനും  മൃഗസംരക്ഷകനുമായിരുന്ന  സ്റ്റീവ് ഇര്‍വിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുതലപ്രേമികളുടെ കൂട്ടായ്മയായ ക്രോക്കഡെയ്‌ല് ലവേഴ്‌സ് ക്ലബിന്റെ ആദരം.പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി നിര്‍മ്മിച്ച  പൂര്‍ണ്ണകായ ശില്‍പം  പാര്‍ക്ക് ഡയറക്ടര്‍ പ്രൊ. ഇ. കുഞ്ഞിരാമന്‍ ഇന്നലെ സ്‌നേക്ക് പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ പൂമാലയണിയിച്ച് ഉദ്ഘാടനം ചെയ്തു.

സുപ്രഭാതം വാര്‍ത്ത‍ 


 അനേകം ചാനല്‍ പരിപാടികളിലൂടെ സാധാരണക്കാര്‍ക്ക് വിവിധയിനം വന്യജീവികളെ കുറിച്ച്  മനസ്സിലാക്കികൊടുക്കുന്നതിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുക്കാന്‍ സ്റ്റീവിനു സാധിച്ചു. തികച്ച അര്പ്പണബോധത്തോടെ സ്വന്തം തൊഴിലിനെ സ്‌നേഹിച്ച സ്റ്റീവ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടയില്‍ തന്നെ മരണപ്പെട്ടു.ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫി-ൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.

പറശ്ശിനിക്കടവ് സ്‌നേക്ക് 
     പാര്‍ക്കിലെ പ്രതിമ


മൃഗസ്‌നേഹികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും, വന്യജീവികള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് സെപ്റ്റംബറില് സ്റ്റീവ് ഇര്‍വിന്റെ മരണത്തോടെ ഉണ്ടായത്.സ്‌നേക്ക് പാര്‍ക്ക് സി.ഇ.ഒ അവിനാശ് ഗിരിജ, വെറ്റിനറി ഓഫീസര്‍ ഡോ. അഹമ്മദ് സിയ എന്നിവര്‍സംബന്ധിച്ചു. ഇന്ത്യയിലുടനീളം ശില്‍പങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള കുഞ്ഞിമംഗലം സ്വദേശിയായ ഷൈജു കണ്ണനാണ് ശില്‍പി. ഷൈജുവിന്‍റെ കരവിരുതില്‍ വിരിഞ്ഞിട്ടുള്ളതാണ് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ മറ്റു ശില്‍പങ്ങളും. താന്‍   നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ടത് ആറരയടി പൊക്കമുള്ള , തനിക്ക് ഏററവും പ്രിയപ്പെട്ട മുതലയെ എടുത്തു നില്‍ക്കുന്ന  സ്റ്റീവിന്‍റെ പ്രതിമ തന്നെയാണെന്ന് ഷൈജു പറയുന്നു.ഇന്ത്യയില്‍ തന്നെ സ്റ്റീവിന്‍റെ ഓര്‍മ്മക്കായി ഒരു പ്രതിമ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നത്.

                സ്റ്റീവ് ഇർവിൻ

സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ(1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ4)ഓസ്ട്രേലിയൻപ്രകൃതിജ്ഞൻ ആയിരുന്നു. ഡിസ്കവറി നെറ്റ്‌വർക്സ് വഴി സം‌പ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ(മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനായി, മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും നേടി. 

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.