ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, September 30, 2016

തളിപ്പറമ്പിലെ ഗതാഗതനിയന്ത്രണം മലയോര യാത്രക്കാരെ പെരുവഴിയിലാക്കി.

വളപട്ടണം പാലം അറ്റകുറ്റപണി ; ഗതാഗതനിയന്ത്രണം മലയോര യാത്രക്കാരെ പെരുവഴിയിലാക്കി.

ബസുകള്‍ വഴി തിരിച്ചു വിടുന്നു 


തളിപ്പറമ്പ് : വളപട്ടണം പാലം അറ്റകുറ്റപണിയുടെ പേരില്‍ മലയോര യാത്രക്കാര്‍ പെരുവഴിയിലായി. പാലം അറ്റകുറ്റപ്പണി നടത്തുന്നതിന് ഭാഗികമായി അടച്ചിട്ടതിനാല്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടപ്പിലാക്കിയ ട്രാഫിക് ക്രമീകരണമാണ്  യാത്രക്കാരെ വലച്ചത്.  വളപട്ടണത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇന്നലെ രാവിലെയോടെ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടി. ശ്രീകണ്ഠപുരം ഭാഗത്തു നിന്നും വരുന്ന ബസ്സുകളും, ചരക്കുവാഹനങ്ങളും, തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിനു സമീപത്തു നിന്ന് സര്‍സയ്യിദ് കോളേജ് റോഡ് വഴി മുയ്യം റോഡിലെത്തി ഹൈവേയില്‍ പ്രവേശിക്കാനാണ് പോലിസ് നിര്‍ദ്ദേശം. എന്നാല്‍ വീതി കുറഞ്ഞ റോഡില്‍ വലിയ വാഹനങ്ങള്‍ പ്രവേശിച്ചതോടെ രാവിലെ മുതല്‍ അനുഭവപ്പെട്ട ഗതാഗതകുരുക്ക് വൈകുന്നേരമായിട്ടും തുടരുകയാണ്. കൂടാതെ മുയ്യം റോഡില്‍ നിന്നും സര്‍സയ്യിദ് കോളേജ് റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ പോലിസിനെ  നിയോഗിച്ചിട്ടുമില്ല. താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളും, സീതിസാഹിബ്, ടാഗോര്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുമാണ് ഏറെ കഷ്ടപ്പെട്ടത്. മന്ന ജംഗ്ഷന്‍, ചിറവക്ക് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരതുടരുകയാണ്. ചിറവക്കില്‍ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ദീര്‍ഘദൂര ചരക്കു വാഹനങ്ങള്‍ ഏത് വഴി പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കും, ചിറവക്കിനുമിടയില്‍ മലയോരമേഖലയില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തിച്ചേരുന്നവര്‍ ഓട്ടോറിക്ഷകളെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ബസ്സുകള്‍ വഴിതിരിച്ചുവിട്ടത് അറിയാതെ ഗവ.ആശുപത്രിക്ക് സമീപം ഏറെ നേരം ബസ്സ് കാത്തുനിന്ന വൃദ്ധരും കുട്ടികളും പിന്നീട് സര്‍ സയ്യിദ് കോളേജ് റോഡിലേക്ക് ഓടേണ്ടിവന്നു. കൃത്യമായ ആസുത്രണമില്ലാത്തതും, ആവശ്യത്തിന് പൊലിസുകാരെ നിയോഗിക്കാത്തതുമാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഏര്‍പ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങള്‍ ആവശ്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ വരുംദിവസങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷമായി തുടരും. എന്നാല്‍ തുടക്കമായത് കൊണ്ടാണ് ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതെന്നും ക്രമേണ ശരിയാവും എന്നാണ് പോലീസ് ഭാഷ്യം.

ബൈജുബികെ                                

                                             കൂടുതല്‍ വാര്‍ത്തകള്‍

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.