പരിയാരം ദേശീയ പാതയോരത്തെ കുറ്റിക്കാടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.
![]() |
റോഡിലേക്ക് കാടുകയറി നില്‍ക്കുന്ന പരിയാരം ദേശീയപാതയോരം. |
തളിപ്പറമ്പ് :തളിപ്പറമ്പ് - പയ്യന്നൂര്‍ ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് വളര്‍ന്ന് റോഡിലേക്ക് കയറി നില്‍ക്കുന്ന കുറ്റിക്കാടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. അലക്യൂം പാലത്തിനും, പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിനും ഇടയിലാണ് കുറ്റിക്കാടുകള്‍ റോഡിലേക്ക് വളര്‍ന്ന് കാല്‍നടയാത്രക്കാര്‍ റോഡില്‍ കയറി നടക്കേണ്ട അവസ്ഥയുള്ളത്. കാട് വളര്‍ന്നതോടെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്തു വച്ചാണ് അന്യസംസ്ഥാന തൊഴിലാളി പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. വഴിവിളക്കുകള്‍ ഇല്ലാത്ത ഈ ഭാഗത്ത് രാത്രിയില്‍ മാലിന്യങ്ങള്‍ നല്‍കുന്നതും പതിവാണ്. മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും, ഇഴജന്തുക്കളുമാണ് മറ്റൊരു ഭീഷണിയെന്ന് ഇതുവഴി സ്ഥിരം നടന്നുപോകുന്ന മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പറയുന്നത്. തിരക്കേറിയ ദേശീയപാതയില്‍ വാഹനം ഓടിക്കുന്നവരുടെ കാഴ്ച്ച മറക്കുന്ന രീതിയിലാണ് കുറ്റിക്കാടുകള്‍ പടര്‍ന്നു കയറിയത്. ഇത് ഇരുചക്രവാഹനങ്ങളെയാണ് കൂടുതല്‍ അപകടത്തിലാക്കുന്നത്. സാമൂഹ്യ വിരുദ്ധര്‍ക്ക് അനുകൂലമാമയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീതി പങ്കിടുന്നതിനോടൊപ്പം എത്രയും പെട്ടെന്ന് റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
![]() |
സുപ്രഭാതം വാര്‍ത്ത |
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.