തളിപ്പറമ്പ് നഗരസഭയുടെ മാലിന്യം ചൊറുക്കളയില്‍ തള്ളി; വാഹനം നാട്ടുകാര്‍ തടഞ്ഞു.
നഗരസഭയുടെ മാലിന്യം ചൊറുക്കളയില്‍ തള്ളി; വാഹനം നാട്ടുകാര്‍ തടഞ്ഞു.
തളിപ്പറമ്പ് : നഗരസഭയുടെ കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നുള്ള മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചൊറുക്കളക്ക് സമീപം വെള്ളാരംപാറയിലെ കല്ലുവെട്ടുകുഴിയിലാണ് ഇന്നലെ രാവിലെ ടിപ്പര്‍ ലോറിയില്‍ മാലിന്യം തള്ളിയത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, നാട്ടുകാരും മാലിന്യവുമായെത്തിയ ലോറി തടഞ്ഞു. തളിപ്പറമ്പ് പൊലിസെത്തി കരാറുകാരനെയും ലോറി ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. നഗരസഭയുടെ കരിമ്പത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും മാലിന്യം നീക്കാന്‍ കരാറെടുത്തയാളുടെ നേതൃത്വത്തിലാണ് ഇവിടെ മാലിന്യം തള്ളിയത്. ദുര്‍ഗ്ഗന്ധം പരന്നതോടെ സമീപത്തു ജോലി ചെയ്യുകയായിരുന്ന കല്ലുവെട്ടു തൊഴിലാളികളാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവിടെ മാലിന്യം തള്ളരുതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തിരികെപോയ ലോറി പിന്നീട് വീണ്ടും മാലിന്യവുമായി വരികയായിരുന്നു. മൂന്ന് ലോറികളിലായാണ്
വെള്ളാരംപാറയിലെ കല്ലുവെട്ടുകുഴിയില്‍ മാലിന്യം തള്ളിയത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാച്ചേനി രാജീവന്‍, വാര്‍ഡ് മെമ്പര്‍ പി.ലക്ഷ്മണന്‍, ലത്തീഫ് മന്ന, പ്രകാശ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോറി തടഞ്ഞത്. വിവരം അറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇനി മാലിന്യം തള്ളില്ലെന്നും, നേരത്തെ തള്ളിയ മാലിന്യം നീക്കം ചെയ്യാമെന്നും കരാറുകാരന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോയി.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.