ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Saturday, February 28, 2026

തൃച്ചംബരം ഉത്സവം: വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു

തൃച്ചംബരം ഉത്സവം: വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനുമായി സംയുക്ത യോഗം ചേർന്നു. തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ വകുപ്പും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗം വിലയിരുത്തി. റവന്യൂ, പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. ഉത്സവ കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചു.

ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി.വി. സുരേന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. പ്രകാശൻ സ്വാഗതവും സി.വി. സോമനാഥൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ടി.ടി.കെ. ദേവസ്വം പ്രസിഡന്റ്, എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി അംഗങ്ങൾ, കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നൂറ്റിയിരുപത്തഞ്ചോളം പേർ യോഗത്തിൽ പങ്കെടുത്തു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.