കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര നവംബർ ഏഴിന് ടിക്കറ്റ് ബുക്ക് ചെയ്യാം
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് മൂന്നാര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു.
ഏഴിന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് പത്തിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം.
കൂടാതെ നവംബര്‍ രണ്ടിന് സംഘടിപ്പിക്കുന്ന കാരിയാത്തുംപാറ വിനോദ യാത്രയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 9495403062, 9745534123
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.