തളിപ്പറമ്പ് നഗരസഭയിൽ വിജിലൻസ് പരിശോധന
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ 2024 ൽ നടത്തിയ സ്ക്രാപ്പ് വിൽപ്പനയിൽ അഴിമതി നടന്നുവെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടന്നു.
വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഉണ്ടായ പ്രാഥമിക നടപടിയിൽ ഫയൽ സംബന്ധമായ വിവരങ്ങൾ ആണ് പരിശോധിച്ചത്. സ്ക്രാപ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നു എന്ന പരാതിയിൽ കഴമ്പുണെന്ന് കണ്ടെത്തിയതായാണ് സൂചന.
നേരത്തേ ഇതേ പരാതി നേരിട്ട് അന്വേഷിച്ച തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർ സ്ക്രാപ്പ് വിൽപ്പനയിൽ ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. സൂപ്പർ ന്യൂമറി തസ്തികയിൽ ജോലി ചെയ്യുന്ന സെക്ഷൻ ക്ലാർക്ക് വി.വി ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ നടന്ന പ്രാഥമിക പരിശോധനയുമായി ബന്ധപ്പെട്ട് സംഘം റിപ്പോർട്ട് സമർപ്പിക്കും. വിജിലൻസ് ഇൻസ്പെക്ടർ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ശ്രീജിത്ത്, സജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.