Seshamശേഷം എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന്റെ യുട്യൂബ് റിലീസ് തളിപ്പറമ്പ് എസ്.ഐ.പി.എ.ബിനുമോഹന്‍ നിര്‍വ്വഹിച്ചു.
റോഡ് സുരക്ഷാസന്ദേശമുയര്‍ത്തുന്ന ഷോര്‍ട്ട് ഫിലിംമുമായി ബസ്സ് ഡ്രൈവര്‍. ശേഷം എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന്റെ യുട്യൂബ് റിലീസ് തളിപ്പറമ്പ് എസ്.ഐ.പി.എ.ബിനുമോഹന്‍ നിര്‍വ്വഹിച്ചു.
തളിപ്പറമ്പ് : റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തുന്ന ഷോര്‍ട്ട് ഫിലിംമുമായി ബസ്സ് ഡ്രൈവര്‍ സംവിധാനം ചെയ്ത ഷാര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ശേഷം എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന്റെ യുട്യൂബ് റിലീസ് തളിപ്പറമ്പ് എസ്.ഐ.പി.എ.ബിനുമോഹന്‍ നിര്‍വ്വഹിച്ചു. ബിഗ്ബി മൂവി ലാബിന്റെ ബാനറില്‍ പി.പി ഫിലിംസ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം രാജേഷ് വടക്കാഞ്ചേരിയാണ് സംവിധാനം ചെയ്തത്. ചടങ്ങില്‍ വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, പി.എ താജുദ്ദീന്‍, കെ.എം ലത്തീഫ്, എം. അബ്ദു, തളിപ്പറമ്പ് പ്രസ്‌ഫോറം ഭാരവാഹികളായ എം.ഹുസൈന്‍. ടി.വി രവിചന്ദ്രന്‍ എന്നിവരും പത്ര പ്രതിനിധികളും പങ്കെടുത്തു. ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിലിമില്‍ കണ്ണൂര്‍ എം.വി.ഐ.ജെ.എസ്.ശ്രീകുമാര്‍ നല്‍കുന്ന ബോധവല്‍ക്കരണ സന്ദേശവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെറിയ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന റോഡപകടകങ്ങളും അപകട മരണങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ഷോര്‍ട്ട് ഫിലിമിന് ഏറെ പ്രാധാന്യമാണുള്ളതെന്ന് എസ്.ഐ.ബിനു മോഹന്‍ പറഞ്ഞു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.