നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി.
നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി.
ബൈജു ബി.കെ
തളിപ്പറമ്പ് : പുതിയ റേഷന്‍ കാര്‍ഡ് പ്രകാരം നിത്യരോഗിയുടെ നിര്‍ദ്ധന കുടുബം ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായതായി പരാതി. തളിപ്പറമ്പ് കോടതിക്കു സമീപത്ത് താമസിക്കുന്ന ബാബു അഞ്ചാമര എന്ന മാറാരോഗിയാണ് ബപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായത്. ശുചീകരണതൊഴിലാളിയായിരുന്ന ഇയാള്‍ മാറാരോഗം ബാധിച്ച് ഏറെവര്‍ഷങ്ങളായി ചികിത്സയിലാണ്. ഭാര്യയും രണ്ടാണ്‍മക്കളുമടങ്ങുന്ന കുടുബത്തിന്റെ ഏകവരുമാനമാര്‍ഗം മൂത്ത മകന്റെ ചെറിയ ജോലി മാത്രമാണ്. കുടുബവകയായുളള അഞ്ചു സെന്റോളം വരുന്ന സ്ഥലത്ത് ഇവര്‍ താമസിക്കുന്ന മണ്‍കട്ടയില്‍ നിര്‍മ്മിച്ച വീട് കാലപ്പഴക്കം കൊണ്ട് ഏത് നിമിഷവുംനിലം പൊത്താറായ നിലയിലാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ നഗരസഭയുടെ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിച്ചിട്ടില്ല. നാട്ടുകാരുടെ അഭ്യര്‍ത്ഥനയും കുടുബത്തിന്റെ ദയനീയ സ്ഥിതിയും പരിഗണിച്ച് ബന്ധുക്കള്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കാമെന്ന് സമ്മതിച്ചെങ്കിലും രജിസ്‌ട്രേഷന്‍ തുകയായ അറുപതിനായിരം രൂപ സംഘടിപ്പിക്കാനാകാതെ
വിഷമിക്കുകയാണിവര്‍. ഇതിനു വേണ്ടി നാട്ടുകാരുമായി ചേര്‍ന്ന് ശ്രമം നടത്തി വരികയാണെന്നും ഇതിനായി സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും വാര്‍ഡ് കൗണ്‍്സിലര്‍ വത്സരാജ് പറഞ്ഞു. നേരത്തേ അന്നപൂര്‍ണ്ണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ബാബുവിന്റെ കുടുബത്തിന് ഇപ്പോള്‍ അത് ലഭിക്കുന്നില്ല. ഈ കുടുബം അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഈ കുടുബത്തെ സഹായിക്കാന്‍ സന്മനസുളള വ്യക്തികള്‍ സഹായ സമിതിക്കു നേതൃത്വം നല്‍കുന്ന വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജുമായി ബന്ധപ്പെടുക. ഫോണ്‍ : 9446258129
പടം :1 ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുറത്തായ ബാബു അഞ്ചാമരയുടെ തകര്‍ന്നു വീഴാറായ വീട്. 2 പഴയ റേഷന്‍ കാര്‍ഡ്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.