ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Saturday, June 24, 2017

ആയുര്‍വേദ പഠനത്തിന് പ്രാധാന്യമുളള ടൂറിസ്റ്റ് കേന്ദ്രമാക്കി പരിയാരത്തെ ഔഷധി കേന്ദ്രത്തെ മാറ്റുമെന്ന് കെ.കെ.ശൈലജടീച്ചര്‍.

ആയുര്‍വേദ പഠനത്തിന് പ്രാധാന്യമുളള  ടൂറിസ്റ്റ് കേന്ദ്രമാക്കി പരിയാരത്തെ ഔഷധി കേന്ദ്രത്തെ മാറ്റുമെന്ന് കെ.കെ.ശൈലജടീച്ചര്‍. 

തളിപ്പറമ്പ് : പരിയാരം ഔഷധി കേന്ദ്രത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഔഷധസസ്യ വിജ്ഞാനകേന്ദ്രം ആരോഗ്യമന്ത്രി  കെ.കെ.ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ തുളസിത്തറ ഉള്‍പ്പെടെ 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് വിജ്ഞാനകേന്ദ്രത്തിനകത്ത് സജ്ജീകരിച്ചിട്ടുള്ളത്. വിജ്ഞാനകേന്ദ്രത്തിലെത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും പാരമ്പര്യ വൈദ്യന്‍മാര്‍ക്കും ഔഷധങ്ങളെക്കുറിച്ച് അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ആയുര്‍വേദ പഠനത്തിലൂന്നിയുളള ടൂറിസ്റ്റ് കേന്ദ്രമാക്കി പരിയാരത്തെ ഔഷധി കേന്ദ്രത്തെ മാറ്റുമെന്ന് കെ.കെ.ശൈലജടീച്ചര്‍ പറഞ്ഞു. പരിയാരം ആയുര്‍വേദ കോളേജും ഔഷധസസ്യ വിജ്ഞാനകേന്ദ്രവും ചേര്‍ന്നുളള മികച്ച ആയുര്‍വേദ
സെന്ററായി മാറ്റുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. ഔഷധി കേരളത്തിന്റെ അഭിമാന സ്ഥാപനമാണെന്ന് പറഞ്ഞ മന്ത്രി ഔഷധിയുടെ ഉല്‍പാദന തോത് വര്‍ദ്ധിപ്പിക്കേണ്ടത്ിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. നിലവില്‍ 85 ഏക്കര്‍ സ്ഥലം ഉള്ളതില്‍ രണ്ടേക്കറില്‍ ഔഷധിയുടെ ഉത്തരമേഖലാ വിപണന കേന്ദ്രവും സസ്യോദ്യാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങള്‍ രണ്ടേക്കര്‍ വീതമുള്ള പ്ലോട്ടുകളാക്കി ഇരുമ്പ് വേലികള്‍ നിര്‍മ്മിച്ച ശേഷം വിപുലമായ തോതില്‍ ജലസേചനം അധികം ആവശ്യമില്ലാത്ത ഔഷധസസ്യകൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്. ചൂര്‍ണ്ണങ്ങളുടെ നിര്‍മ്മാണ യൂണിറ്റ് ഇവിടെ ആരംഭിക്കുന്നതുള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് പരിയാരം ഔഷധി. ചടങ്ങില്‍ ടി.വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ.ആര്‍.വിശ്വംഭരന്‍, കെ.വി.സുമേഷ്, പി.പി.ദിവ്യ, ഇ.പി.ബാലകൃഷ്ണന്‍, കെ.പി.ജയബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

x

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.