Friday, March 24, 2017
ശ്രീകണ്ഠപുരം സബ്‌രജിസ്ട്രാഫീസിലെത്താന്‍ വളഞ്ഞു മൂക്കു പിടിക്കണം.
ശ്രീകണ്ഠപുരം : രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ഹൈടെക് ആയി പ്രവര്‍ത്തിക്കുന്ന ശ്രീകണ്ഠപുരം സബ് രജിസ്ട്രാഫീസിലെത്താന്‍ ഉദ്യോഗസ്ഥരും ഇടപാടുകാരും ഏറെ ബുദ്ധിമുട്ടുന്നു. ശ്രീകണ്ഠപുരം ടൗണില്‍ നിന്നും വിളിപ്പാടകലെ കുന്നിന്‍ പുറത്തുള്ള ഈ ഓഫിസിലേക്ക് കമ്മ്യൂണിറ്റി ഹാള്‍ വഴി ചുറ്റി നിലവിലുള്ള ദുര്‍ഘടമായ റോഡിലൂടെയാണ് മലയോര ജനത തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ എത്തിപ്പെടുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫിസിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശ്രീകണ്ഠപുരത്തെ ജനകീയ ഡോക്ടര്‍ പി.കെ.പി.മുഹമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്ത് സര്‍ക്കാര്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിതത്. എന്നാല്‍ ഇവിടെ എത്തിച്ചേരാന്‍ റോഡ് സൗകര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിറ്റിഹാള്‍, മരമില്‍ വഴി റോഡ് നിര്‍മ്മിച്ചെങ്കിലും കയറ്റത്തോടെയുള്ള ഈ വഴിയിലൂടെ വളരെ പ്രയാസം സഹിച്ചാണ് ഇപ്പോള്‍ വാഹനങ്ങളില്‍ വൃദ്ധരായ കക്ഷികളെയടക്കം ഓഫിസിലെത്തിക്കുന്നത്. ദുരിതം സഹിച്ച് ഇവിടെ എത്തിക്കഴിഞ്ഞാന്‍ തന്നെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുവാനും ചായകുടിക്കാനും മറ്റ് ചെറിയ ആവശ്യങ്ങള്‍ക്ക് പോലും കുന്നിറങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുളളത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.