ഇന്ത്യയിലെ ആദ്യത്തെ വണ്‍ സീന്‍ ഹ്രസ്വചിത്രത്തിന്‍റെ ടീസര്‍ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.
തളിപ്പറമ്പ് : ലോകത്ത് വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം നടന്നിട്ടുള്ള വണ്‍ സീന്‍ പരീക്ഷണവുമായി കെ.എം.ആര്‍. മകള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ കെ.എം.ആര്‍ ഇന്ത്യയിലും ആദ്യത്തെ വണ്‍ സീന്‍ നടപ്പിലാക്കുകയാണ്. നവംബര്‍ ആദ്യവാരത്തിലാണ് ഹ്രസ്വചിത്രം യു ട്യൂബില്‍ പ്രദര്‍ശനത്തിന് എത്തുക.ഇതിന്റെ ടീസര്‍ കെ.എം.ആര്‍ ടാലന്റ് ഫാക്ടറിയുടെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. വര്‍ത്തമാനകാല സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പെണ്‍കുട്ടികളുടെ ചൂഷണം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.ഒരച്ഛന്റെയും പത്തുവയസുകാരിയായ മകളുടെയും ജീവിതപശ്ചാത്തലത്തലമാണ് ഇതില്‍ വിവരിക്കുന്നത്. ഒരു പെണ്‍കുട്ടി ഇരയാക്കപ്പെടുന്നത് കണ്ടിട്ടും ഒന്ന് പ്രതികരിക്കുക പോലും ചെയ്യാതെ നിശബ്ദമായി നോക്കി നില്‍ക്കുന്ന സമൂഹത്തെ സംവിധായകന്‍ തന്റെ ചിത്രത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. സൗമ്യയും ജിഷയും പോലുള്ള പെണ്‍കുട്ടിള്‍ വേട്ടയാടപ്പെടുന്നത് അറിഞ്ഞിട്ടും നിശബ്ദമായിരുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലായാണ് സംവിധായകന്‍ ചിത്രം സമര്‍പ്പിക്കുന്നത്.അഞ്ചു വര്ഷം മുമ്പ് സുഹൃത്തായ വിനേഷ് ചന്ദ്രന്‍ പറഞ്ഞ ഒരു ആശയം കഴിഞ്ഞ വര്‍ഷം റിയാസ് മകള്‍ എന്ന പേരില്‍ കഥയാക്കിയിരുന്നു. അതാണ് ഇപ്പോള്‍ ഹൃസ്വചിത്രമായി രൂപപ്പെടുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും റിയാസ് കെ.എം.ആര്‍ ആണ്. മൂന്നു കഥാപാത്രങ്ങള്‍ ഉള്ള ചിത്രത്തില്‍ രണ്ടു അഭിനേതാക്കള്‍ മാത്രമാണുള്ളത്. ക്യാമറയിലും ഒട്ടനവധി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. പ്രവാസി ഫോട്ടോഗ്രാഫര്‍ കൂടിയായ ഗോപകുമാര്‍ ആണ് ഛായാഗ്രഹണവും പോസ്റ്റര്‍ ഡിസൈനിഗും നിര്‍വ്വഹിച്ചിരിക്കുന്നത.്‌കെ.എം.ആര്‍ ടാലന്റ് ഫാക്ടറിയാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ എക്‌സിക്യു്ട്ടീവ്-ഷറഫു. സഹസംവിധാനം: പ്രജീഷ് കൃഷ്ണന്‍, ജിഷ്ണു പരിയാരം. സ്റ്റില്‍സ്-നവീന്‍രാജ്. റിയാസിന് പുറമെ അനന്യ ഷൈജുവും ഇതില്‍ വേഷമിടുന്നുണ്ട്. മൂന്നാമത്തെ കഥാപാത്രം സസ്‌പെന്‍സ് ആണ്. അതെ സമയം ഇതില്‍ ഡബിള്‍ റോളില്ല. റിയാസ് പതിനാറാം വയസില്‍ കാഴ്ച എന്ന ഹൃസ്വചിത്രത്തിലൂടെയാണ് അസി.ഡയറക്ടറായി അഭ്രപാളിയുടെ പിന്നണിയില്‍ എത്തുന്നത്.കഴിഞ്ഞ 11 വര്‍ഷത്തിനിടെ നൂറിലധികം ഹൃസ്വചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച റിയാസ് ദേശീയ സിനിമ അവാര്‍ഡ് ജേതാവ് ഷെറിയുടെ ഹൃസ്വചിത്രങ്ങളിലും ആദിമധ്യാന്തം, ഗോഡ് സെ എന്നീ സിനിമകളിലും സഹസംവിധായകനായും പ്രവര്‍ത്തിച്ചു. രണ്ടു പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃസ്വ ചിത്രങ്ങളിലും ഡോക്യൂമെന്ററികളിലും പ്രവര്‍ത്തിച്ച റിയാസ് സിനിമ രംഗത്ത് നിന്നും മികച്ച അവസരങ്ങള്‍ കൈവരികയാണെങ്കില്‍ അഭിനയവും ഒപ്പം കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.തളിപ്പറമ്പിനടുത്ത പൂമംഗലം സ്വദേശിയാണ്. ഖൈറുന്നീസ-മൊയ്തു ദമ്പതികളുടെ മകനാണ്. മൊയ്തീന്റെ മോന്‍ എന്ന സിനിമയുടെയും ഏതാനും ഹൃസ്വചിത്രങ്ങളുടെയും പണിപ്പുരയിലാണ്. മാതമംഗലത്ത് ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സന്ധ്യ എന്ന യുവതി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട അതെ സ്ഥലത്തും പരിയാരത്തുമായാണ് മകള്‍ ഹൃസ്വചിത്രം ചിത്രീകരിച്ചത്. കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ മുഖേനയും ഇത് പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.