തളിപ്പറമ്പില്‍ നിന്നും കവര്‍ച്ചചെയ്ത ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തമിഴ്‌നാട്ടിലെ ജയകുണ്ഠത്തെ ജ്വല്ലറിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്നും കവര്‍ച്ചചെയ്ത ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തമിഴ്‌നാട്ടിലെ ജയകുണ്ഠത്തെ ജ്വല്ലറിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. നരിക്കോട് എച്ചിലാംവയലിലും നാടുകാണിയിലെ അടച്ചിട്ട വീട്ടിലും കവര്‍ച്ചനടത്തിയ
![]() |
പ്രതി- ദീപക് സാംഗ്ലി |
പോണ്ടിച്ചേരി കാരക്കല്‍ സ്വദേശി ദീപക് സാംഗ്ലി വില്‍പ്പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് തളിപ്പറമ്പ് സി ഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. നരിക്കോട്ടെ പി.കെ.ഉമാശങ്കറിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ജൂലായ് 20 ന് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ ഇവിടെ വില്‍പ്പനനടത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ചങ്ങനാശേരിയില്‍ വെച്ച് മോഷ്ടിച്ച ലാപ്‌ടോപ്പ് സഹിതം ഇയാള്‍ പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് തളിപ്പറമ്പ് നാടുകാണിയിലെ മഠത്തില്‍ അബ്ദുള്ളയുടെ വീട്ടില്‍ ജൂണ്‍ 21 ന് ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ സൂക്ഷിച്ച 1,30,000 രൂപയും നരിക്കോട് നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചതും ഇയാള്‍ സമ്മതിച്ചത്. തളിപ്പറമ്പ് സിഐ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം ജയകുണ്ഠത്തെ ജ്വല്ലറിയില്‍ വിറ്റതായി സമ്മതിച്ചത്. നാടുകാണിയില്‍ ടിപ്പര്‍ ലോറി ഡ്രൈവറായി ജോലിചെയ്യവെയാണ് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഹൈവേയ്ക്ക് സമീപത്തെ അടച്ചിട്ട വീടുകളാണ് ഇയാള്‍ കവര്‍ച്ചക്ക് തെരഞ്ഞെടുക്കാറുള്ളതെന്ന് പോലീസ് പറഞ്ഞു. നാടുകാണിയിലെ ഹോട്ടലില്‍ ചായകുടിക്കവെയാണ് വീട്ടുടമ അബ്ദുള്ളയും കുടുംബവും വീട് പൂട്ടി ബസ്സില്‍കയറി പോകുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടത്. പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്നാണ് പണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തത്. കവര്‍ച്ച മുതലുകള്‍ തമിഴ്‌നാട്-പോണ്ടിച്ചേരി അതിര്‍ത്തിയിലെ ജയകുണ്ഠത്താണ് ഇയാള്‍ സ്ഥിരമായി വില്‍ക്കാറുള്ളത്. ഇടനിലക്കാരന്‍ മുഖേന വിറ്റ സ്വര്‍ണ്ണം തിരിച്ചുകൊടുക്കാന്‍ ആദ്യം വിസമ്മതിച്ച ജ്വല്ലറി ഉടമയെ കസ്റ്റഡിയിലെടുക്കുമെന്ന് കര്‍ശനമായി പറഞ്ഞപ്പോഴാണ് തരാന്‍ തയ്യാറായതെന്ന് സിഐ പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രതിയെ ഇന്ന് രാവിലെ വീണ്ടും തളിപ്പറമ്പിലെത്തിക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.