അഗ്നിശമനസേനക്കായി തളിപ്പറമ്പില്‍ റിസര്‍വ് വാട്ടര്‍ ടാങ്ക് ഒരുങ്ങുന്നു
 |
അഗ്നിശമന സേനക്കായി നിര്‍മ്മാണം പുരോഗമിക്കുന്ന റിസര്‍വ് വാട്ടര്‍ ടാങ്ക് |
ബൈജു ബികെ
തളിപ്പറമ്പ് : തളിപ്പറമ്പിലെ അഗ്നിശമന സേനക്കായി വാട്ടര്‍ റിസര്‍വ്വ് ടാങ്കിന്റെ നിര്‍മ്മാണം ആരംഭിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ മിനി സിവില്‍സ്റ്റേഷന്റെ പിന്‍ഭാഗത്താണ് 1,25,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് പണി പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും ഉണ്ടായ തീപിടുത്തങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് നഗരഹൃദയത്തില്‍ തന്നെ വെള്ളം ശേഖരിക്കാന്‍ ടാങ്ക് നിര്‍മ്മിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്.

മിനി സിവില്‍ സ്റ്റേഷന്റെ മുകളില്‍പെയ്യുന്ന മഴവെള്ളമാണ് ടാങ്കില്‍ സംഭരിക്കുക. ആകെയുള്ള നാല് അറകളില്‍ ഒന്നില്‍ മിനി സിവില്‍സ്റ്റേഷനിലേക്ക് ആവശ്യമായ ശുദ്ധജലമായിരിക്കും ശേഖരിക്കുക. ഇതിന് കിണറില്‍ നിന്ന് പ്രത്യേക പമ്പ് സ്ഥാപിക്കും. രണ്ടര മീറ്റര്‍ ആഴവും 4മീറ്റര്‍ വീതിയും 15 മീറ്റര്‍ നീളവുമുള്ള ടാങ്കിന്റെ നിര്‍മ്മാണ ചെലവ് 13 ലക്ഷം രൂപയാണ്. മൂന്ന് മാസത്തിനുള്ളില്‍ ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇപ്പോള്‍ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും വലിയ തീപിടുത്തങ്ങള്‍ ഉണ്ടായാല്‍ ആദ്യം എത്തിക്കുന്ന വെള്ളം തികയാതെ വരുമ്പോള്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ അടുത്തുള്ള പുഴകളില്‍ നിന്ന് വെള്ളം സംഭരിച്ചാണ് തീ അണയ്ക്കുന്നത്. റിസര്‍വ്വ് ടാങ്ക് പൂര്‍ത്തിയാകുന്നതോടെ തീ അണയ്ക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനും നാശനഷ്ടം കുറയ്ക്കാനും സാധിക്കും.
good
ReplyDelete