തിടമ്പ് നൃത്തം വിവാദം ; ആര്‍.എസ്.എസിനെതിരെ പി.ജയരാജന്‍.
തളിപ്പറമ്പ് : തിടമ്പ് നൃത്തം അവതരിപ്പിച്ചത് വിവാദമാക്കിയതിന് പിറകില്‍ ആര്‍എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് പി.ജയരാജന്‍.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും പോലുള്ള ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ ഉത്പ്പന്നങ്ങള്‍ കൊടുത്ത ആര്‍.എസ്.എസ്.നടപടി ശരിയാണോ എന്നും ജയരാജന്‍ ചോദിച്ചു
കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് ബക്കളത്ത് ഉദ്ഘാടനം ചെയ്യവെയായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തിടമ്പ് നൃത്ത വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്.ബക്കളത്ത് സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തം വിവാദമാക്കി നേട്ടം കൊയ്യാനാണ് ആര്‍.എസ്.എസ്.ലക്ഷ്യമിടുന്നതെന്നും, നവോത്ഥാനത്തിനെതിരായ ശക്തികളാണ് തിടമ്പ് നൃത്തം അവതരിപ്പിച്ചതിനെതിരെ ആക്ഷേപമുന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തെ കലയായ കഥകളി, ഉടുക്ക് കൊട്ട് പോലുള്ള കലകള്‍ മതില്‍ക്കടന്ന് പുറത്തേക്കെത്തിയിട്ടും തിടമ്പ് നൃത്തത്തില്‍ മാത്രം വിവാദമുണ്ടാക്കുന്നത്, കേരളത്തില്‍ ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്താനുള്ള ആസൂ്ത്രിതനീക്കത്തിന്റെ ഭാഗമാണെന്നും അത് പുരോഗമനശക്തികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്‌ക്കാരിക ഘോഷയാത്രകളില്‍ ആളുകള്‍ വര്‍ദ്ധിച്ചതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ്.ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദം. സമൂഹത്തില്‍ പടരുന്ന ആര്‍.എസ്.എസ്.എന്ന വൈറസിനെതിരായ പോരാട്ടം ഇനിയും ശക്തിപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ.പവിത്രന്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.