ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, August 23, 2016

തളിപ്പറമ്പ് സ്റ്റേഷനില്‍ വാഹന കൂമ്പാരം

തളിപ്പറമ്പ് സ്റ്റേഷനില്‍ വാഹന കൂമ്പാരം;
അട്ടിയിട്ട വാഹനങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. 

തളിപ്പറമ്പ് : പിടികൂടിയ വാഹനങ്ങളുടെ ബാഹുല്ല്യം കാരണം സ്റ്റേഷന്‍ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതായപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ അട്ടിയിട്ടത് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു.

പല കേസുകളിലായി പിടികൂടിയ വാഹനങ്ങളുടെ എണ്ണം ദിനം പ്രതി കുടിയതോടെയാണ് ഇത്തരത്തിലൊരു ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്നാണ് പൊലിസ് പറയുന്നത്. സ്റ്റേഷന്‍ കെട്ടിടത്തോളം ഉയരത്തിലാണ് വാഹനങ്ങള്‍ ഉള്ളത്. നിസ്സാര കേസുകളെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങളെല്ലാം തന്നെ അവകാശികള്‍ക്ക് കൈമാറിയിട്ടുണ്ട്. 


അവശേഷിക്കുന്നവയില്‍ കൂടുതലും മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയവയാണ്. മിക്ക വാഹനങ്ങളും തൊണ്ടിയായി കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ ഇവിടെ നിന്നും മാറ്റുക പ്രയാസമാണ്. വാഹനങ്ങള്‍ വര്‍ദ്ധിച്ചതോടെ പൊലിസ് വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പിന് പുറത്ത് നിര്‍ത്തിയിടേണ്ട സാഹചര്യത്തില്‍ വാടകയ്ക്ക് ക്രെയിന്‍ കൊണ്ടുവന്ന് വാഹനങ്ങള്‍ അട്ടിയിടുകയായിരുന്നു. 

സുപ്രഭാതം വാര്‍ത്ത


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.