തളിപ്പറമ്പ് താലൂക്കാശുപത്രി ഒപിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കണം.
സുപ്രഭാതം വാര്‍ത്ത
തളിപ്പറമ്പ് : രോഗപീഢയാല്‍ തളിപ്പറമ്പ് താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ പീഡിപ്പിക്കപ്പെടുന്നുതായി പരാതി. ദിവസേന തളിപ്പറമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നി്ന്നായി നുറുകണക്കിന് രോഗികള്‍ എത്തുന്ന ഇവിടെ ആവശ്യത്തിന് സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ പുതിയതല്ല. ഇവിടെ എത്തുന്ന രോഗികളെ എതിരേല്‍ക്കുന്നത് ഒപി ടിക്കറ്റിനു വേണ്ടിയുള്ള നീണ്ട നിരയാണ്. അതുകഴിഞ്ഞാല്‍ ഡോക്ടറെ കാണാനുള്ള കാത്തുനില്‍പ്പ് , പിന്നെ മരുന്ന് വാങ്ങാനുള്ള സാഹസം. എല്ലാം കഴിയുമ്പോള്‍ ഒരു ദിവസം തീരും.
ഇതിനിടയില്‍ കുഴഞ്ഞു വീഴുന്നവരും കുറവല്ല. ആഴ്ച്ചയിലൊരിക്കല്‍ പ്രവര്‍ത്തിക്കുന്ന ജീവിതശൈലീ രോഗ ക്ലിനിക്കിന്റെ അവസ്ഥയും മറ്റൊന്നല്ല. 200ലേറെ ആള്‍ക്കാര്‍ പ്രഷര്‍ പ്രമേഹ പരിശോധനകള്‍ക്കായി ഇവിടെ എത്താറുണ്ട്. ഒരാള്‍മാത്രമാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.
ശിശുരോഗ വിഭാഗം-2, ജനറല്‍ മെഡിസിന്‍ 1, പ്രസവ സ്ത്രീരോഗം-3, അനസ്‌തേഷ്യ -1, ശസ്ത്രക്രിയ-1, ദന്തരോഗം-1, ഇ.എന്‍.ടി-1, നെഞ്ച് രോഗം-1, എന്നിങ്ങനെ ഡോക്ടര്‍മരാുടെ വിവരങ്ങള്‍ ബോര്‍ഡിലുണ്ടെങ്കിലും ഒപിയില്‍ ലഭ്യമായത് ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ നാല് പേര്‍ മാത്രമാണ്. കണ്ണ് രോഗവിഭാഗമുള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്.രാവിലെ 8.30ന് ആരംഭിക്കുന്ന ഒപിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ വൈകിട്ട് വരെ രോഗികളുടെ തിരക്ക് അവസാനിക്കാറില്ല.
ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയാല്‍ മാത്രം തീരുന്നതല്ല ഇവിടെയുള്ള പ്രശ്‌നങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ രോഗികള്‍ ശ്വാസം മുട്ടുകയാണ്.പഴയ ഒപി കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ ബുദ്ധിമുട്ടന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിയുതത്. അവിടെയും പഴയ അവസ്ഥ തന്നെയെന്ന് രോഗികള്‍ പറയുന്നു. രണ്ടാം നിലയില്‍ വിശാലമായ ഹാളില്‍ സൗകര്യമൊരുക്കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന് പറയുന്ന അധികൃതര്‍ രണ്ടാം നിലയിലേക്ക് അവശരായ രോഗികളെ എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല.
ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പുതിയതായി പണി കഴിപ്പിക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും വാര്‍ഡ് പണി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെയും സ്ത്രീകളുടെയും ഒപി അതിലേക്ക് മാറുമെന്നും അതോടെ കുറെ വീര്‍പ്പുമുട്ടല്‍ കുറയുമെന്നും പറയുന്നുണ്ടെങ്കിലും ഇതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.
ബൈജു ബി കെ
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.